പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
കിങ്ങിണി രാജേന്ദ്രൻ
പ്രസിഡൻ്റ്
ബെന്നി തോമസ്
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മിനി ബേബി
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സുജിത്ത് ടി കെ
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സന്ധ്യ ബൈജു
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
അരവിന്ദ് ജി എസ്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
രാജാക്കാട് ഗ്രാമപഞ്ചായത്ത് "അറ്റ് എ ഗ്ലാൻസ്" (At a Glance) സ്ഥലം : രാജാക്കാട് ഗ്രാമപഞ്ചായത്ത് ,ഇടുക്കി ജില്ല,കേരളം വാർഡുകൾ : 14ജനസംഖ്യ : 16486(സെൻസസ്-2011)ജനസാന്ദ്രത : 482.89 ച.കി.മി പുരുഷന്മാർ : 8229സ്ത്രീകൾ : 8257വിസ്തീർണ്ണം : 31.03 ച.കി.മി താലൂക്ക് : ഉടുമ്പൻചോല ബ്ലോക്ക് പഞ്ചായത്ത് : നെടുങ്കണ്ടംജനസംഖ്യ : 16,486പിൻകോഡ് : 685566പ്രധാന ഭാഷ : മലയാളംപ്രധാന തൊഴിൽ : കാർഷികംപ്രധാന വിളകൾ : ഏലം, കുരുമുളക്, കാപ്പിനിയമസഭാ മണ്ഡലം : ഉടുമ്പൻചോലലോക്സഭാ മണ്ഡലം : ഇടുക്കി